ഗ്ലോബൽ വില്ലേജിൽ വ്യാപാരസ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ തുടങ്ങി

യുഎഇയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം പതിപ്പിലേക്ക് ഭക്ഷ്യ, ചെറുകിട സ്ഥാപനങ്ങൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. റസ്റ്ററന്റും കോഫിഷോപ്പും, ഓപ്പൺ മാർക്കറ്റ് എന്നീ വിഭാഗങ്ങളിലാണ് രജിസ്ട്രേഷൻ തുറന്നിരിക്കുന്നത്. റോഡ് ഓഫ് ഏഷ്യ, ഇന്ത്യൻ ചാറ്റ് ബസാർ എന്നിവിടങ്ങളിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക.

അതേസമയം ആഗോളതലത്തിലെ ഏറ്റവും ശക്തമായ പോലീസ് സേനയായി ദുബായ് പോലീസിനെ തിരഞ്ഞെടുത്തു. ബ്രാൻഡ് ഫിനാൻസിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ബ്രാൻഡ് സൂചികയിലാണ് ദുബായ് പോലീസിന് അംഗീകാരം.

More From Author

Leave a Reply

Your email address will not be published. Required fields are marked *