Your Image Description Your Image Description

ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് ആരോഗ്യമന്ത്രി മന്ത്രി വിശ്വജിത്ത് റാണെ. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ക്ഷോഭിച്ചതാണ്. ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും ഡോക്ടർക്ക് വേദന ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു. ഗോവ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു സംഭവം.

രോഗിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്പെൻഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താൻ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയിൽ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts