Home » Blog » Kerala » ​’ഗില്ലിന്റെ ബാറ്റിംഗിൽ കോലിയെ ഓർമ്മിപ്പിക്കുന്നു’; പ്രശംസയുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര
images (23)

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര. വിവിധ ഫോർമാറ്റുകളിൽ വലിയ റൺസ് നേടാനുള്ള ആവേശം വിരാട് കോഹ്‌ലിയെ പോലെ ഗില്ലിനുമുണ്ടെന്ന് ചോപ്ര വ്യക്തമാക്കി. മത്സരം ജയിക്കുന്നത് വരെ ക്രീസിൽ തുടരണമെന്നായിരുന്നു ഗില്ലിന്റെ ആഗ്രഹം, അതുകൊണ്ടാണ് സെഞ്ച്വറി നേടിയിട്ടും താരം നിരാശനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലിയുടെ അതേ സ്വഭാവസവിശേഷതകൾ ശുഭ്മൻ ഗില്ലിനുമുണ്ടെന്നാണ് ആകാശ് ചോപ്രയുടെ പക്ഷം.

 

തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും തകർപ്പൻ ബാറ്റിംഗിലൂടെ സെഞ്ച്വറികൾ നേടി തിളങ്ങി. കോഹ്‌ലി 88 പന്തിൽ 139 റൺസും, ഗിൽ 108 പന്തിൽ 110 റൺസുമാണ് നേടിയത്. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ നിന്ന് ആറ് ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും സ്വന്തമാക്കിയ ഗിൽ തകർപ്പൻ ഫോം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *