Your Image Description Your Image Description

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറേയും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനേയും വിമര്‍ശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. താന്‍ രാജാവാണെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ താന്‍ രാജാവാകില്ലെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്ന് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇല്ലാത്ത അധികാരത്തില്‍ രാജഭക്തനായ വിസിയെക്കൊണ്ട് പുറപ്പെടുവിപ്പിക്കുന്ന രാജകല്‍പനകള്‍ക്ക് ടിഷ്യു പേപ്പറിന്റെ വില ഇന്ത്യന്‍ ഭരണഘടനയും നിയമ വ്യവസ്ഥയും യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ടും അനുസരിച്ച് ഉണ്ടാവിലെന്ന് ബോധ്യപ്പെടണമെന്നും എം ശിവപ്രസാദ് പറഞ്ഞു. അങ്ങയുടെ രാജാവ് പുറം വാതിലിലൂടെയാണ് എസ്എഫ്ഐ സമരത്തെ പേടിച്ച് ഓടിയതെന്ന് സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയതിനെ ചൂണ്ടിക്കാട്ടി ശിവപ്രസാദ് പരിഹസിച്ചു.

രാജഭക്തന് അതിനുള്ള അവസരം ലഭിക്കില്ലെന്ന് ഓര്‍ക്കണം. മതേതരത്വവും യൂണിവേഴ്സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്നുവെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താന്‍ രാജാവാണ് !
താന്‍ രാജാവാണ് !
താന്‍ രാജാവാണ് !


ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാല്‍ താന്‍ രാജാവാവില്ലെന്ന് ഗവര്‍ണ്ണര്‍ ബോധ്യപ്പെടണം. ഇല്ലാത്ത അധികാരത്തില്‍ രാജഭക്തനായ വി. സി. യെ കൊണ്ട് പുറപ്പെടുവിപ്പിക്കുന്ന രാജ കല്പനകള്‍ക്ക് ടിഷ്യു പേപ്പറിന്റെ വില ഇന്ത്യന്‍ ഭരണഘടനയും നിയമ വ്യവസ്ഥയും യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ടും അനുസരിച്ചു ഉണ്ടാവിലെന്ന് ബോധ്യപ്പെടണം.

അങ്ങയുടെ രാജാവ് പുറം വാതിലിലൂടെയാണ് SFI സമരത്തെ പേടിച്ച് അന്ന് ഓടിയത്. രാജഭക്തന് അതിനുള്ള അവസരവും ലഭിക്കില്ലെന്ന് ഓര്‍ത്താല്‍ നന്ന്! മതേതരത്ത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണ…?

Leave a Reply

Your email address will not be published. Required fields are marked *

Related Posts