Your Image Description Your Image Description

ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം 10ൽ ​നി​ന്ന് 15 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

‘ന​ഗ​ര, ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഭ​വ​ന​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ഭ​വ​ന പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം 10 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 15 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി’ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച സം​സ്ഥാ​ന നി​യ​മ, പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ പ​റ​ഞ്ഞു.സം​സ്ഥാ​ന​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *