Home » Blog » kerala Max » കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് നാട്ടകം സുരേഷ് എംഎൽഎ
5

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണിരുന്നു. അപകടത്തെ തുടർന്ന് രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് അടർന്ന് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമായിരുന്നു സംഭവം. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഉദ്​ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമുണ്ടായ അപകടം നിർമ്മാണ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.  270 കോടി രൂപ മുടക്കി നടത്തിയ നിർമ്മാണത്തിൽ വലിയ കൊള്ളയാണ് നടന്നിട്ടുള്ളതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം മാസം തന്നെ കെട്ടിടം പൊളിഞ്ഞുവീഴാൻ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരുപാട് നിഗൂഢതകൾ അടങ്ങിയിട്ടുണ്ട്. കെട്ടിട നിർമ്മാണത്തെക്കുറിച്ച് കൃത്യമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *