Home » Blog » kerala Max » തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു
15

തിരുവനന്തപുരം:  14 വയസ്സിനു താഴെയുള്ള  ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 31-10-2026, ശനിയാഴ്ച്ചയും 01-11-2026,  ഞായറാഴ്ചയുമായി രാവിലെ 08.00 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ  (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2012-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍  പഠിക്കുകയും ചെയ്യുന്നവരായ കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.

യോഗ്യരായ കളിക്കാർ 29-10-2026 വൈകുന്നേരം 6 മണിക്കുമുമ്പായി താഴെയുള്ള ലിങ്കില്‍ കയറി പേര് രജിസ്റ്റർ  ചെയ്യേണ്ടതാണ്‌. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരേണ്ടതാണ്.

വിശദവിവരങ്ങൾക്ക് 9645342642, 0471-2330522 എന്നീ നമ്പരുകളിൽ ബന്ധപെടുക.

രജിസ്ട്രേഷൻ ലിങ്ക്:https://forms.gle/goJVXE4riVeFxN217

Leave a Reply

Your email address will not be published. Required fields are marked *