Your Image Description Your Image Description

ജില്ലയിലെ 234 ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറോടെ പൂർത്തിയാക്കും

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(സി.എം.എൽ.ആർ.ആർ.പി. 2.0)യിൽ ഉൾപ്പെടുത്തിയ ജില്ലയിലെ ഗ്രാമീണറോഡുകളുടെ നവീകരണം സെപ്റ്റംബറോടെ പൂർത്തിയാക്കാനാകുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഡി.എം. കൺവെൻഷനിൽ നടന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ മേഖലാ തല യോഗത്തിൽ അറിയിച്ചു.
കോട്ടയം ജില്ലയിൽ ആകെ 234 റോഡുകളാണ് സി.എം.എൽ.ആർ.ആർ.പിയ്ക്കു കീഴിൽ വരുന്നത്. ഇതിൽ 192 എണ്ണത്തിന്റെ നവീകരണത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. 156 റോഡുകൾക്ക് കരാർ നൽകാനായിട്ടുണ്ട്. ഇതിൽ 96 റോഡുകളു(41%)ടെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിൽ 13 ഗ്രാമീണറോഡുകൾക്കാണ് നവീകരണവുമായി ബന്ധപ്പെട്ട് എൻ.ഒ.സി. അടക്കമുള്ള പ്രശ്‌നങ്ങൾ നേരിടുന്നത്. ആസ്്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലാത്ത റോഡുകൾ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ, ഭരണാനുമതി ലഭിച്ച പ്രവൃത്തികൾക്ക് പേരിലും തുകയിലും വരുത്തേണ്ട ഭേദഗതികൾ, 2021ൽ പുതുക്കിയ ഡി.എസ്.ഒ.ആർ. നിരക്ക് വന്നിട്ടുളളതിനാൽ ഇനി ടെൻഡർ ചെയ്യാനുള്ള പ്രവൃത്തികൾക്ക് പുതുക്കിയ നിരക്കുകൾ ഉപയോഗിക്കാനുള്ള ഉത്തരവ് ലഭ്യമാകൽ തുടങ്ങിയവയാണ് പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് നിലവിൽ നേരിട്ടിരുന്ന തടസങ്ങൾ. നിരക്കുകൾ പുതിക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ചീഫ് സെക്രട്ടറി തലത്തിൽ പുറപ്പെടുവിച്ച് താഴേത്തട്ടിലേക്കു നൽകണമെന്നും യോഗത്തിൽ മുഖമന്ത്രി പിണറായി വിജയൻ നിർദേശം നൽകിട്ടിയിട്ടുണ്ട്.
ജില്ലയിൽ മൂന്നുറോഡുകളാണ് ആസ്തി രജിസ്റ്ററിൽ ചേർക്കാനുണ്ടായിരുന്നത്. 15 റോഡുകളുടെ പേരുമാറ്റവും 24 റോഡുകൾക്ക് പുതിയ ഡി.എസ്.ഒ.ആർ. നിരക്കും ലഭ്യമാക്കണമായിരുന്നു. ഓഗസ്്‌റ്റോടെ ഇവ പൂർത്തീകരിച്ച് സെപ്റ്റംബറോടെ ജില്ലയിലെ 234 ഗ്രാമീണറോഡുകളുടെ നവീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്നു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ യോഗത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts