Home » Blog » Kerala » കൊല്ലത്ത് നിന്ന് കാണാതായ 21കാരനും പത്താം ക്ലാസുകാരിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
3

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ. അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയയും ബന്ധുവും കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷ്(21) ആണ് മരണപ്പെട്ടത്.

പത്താം ക്ലാസ് വിദ്യാർഥിനിയാണ് വിസ്മയ. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസും കേസെടുത്തു. രാത്രിയോടു കൂടിയാണ് മരണവിവരം ഇരവിപുരം പൊലീസിന് അങ്കമാലി സ്റ്റേഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.

ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *