
ഡൽഹി: കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു. പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീറായിരിക്കെയാണ് കേരള ഹൗസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
കേരള ഹൗസിലെ അസിസ്റ്റൻ്റ് പ്രോട്ടോക്കോൾ ഓഫീസറിൽ നിന്നാണ് അണ്ടർ സെക്രട്ടറിയായി പ്രൊമോഷൻ നൽകി പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശിയാണ്.
