Your Image Description Your Image Description

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ജോലി നേടാം. ഈ തസ്തികയിൽ ആകെ 600 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ഒപ്പം സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.

വേതനം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി നൽകും.

യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം മോട്ടോർ വാഹന വകുപ്പിൽ നിന്നും കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ് പാസായിരിക്കണം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ ഡ്രൈവിംഗ് പ്രവർത്തി പരിചയം വേണം.

പ്രായം: 24 മുതൽ 55 വരെ.

അപേക്ഷ: വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 10 ന് വൈകിട്ട് 05.00 മണിയ്ക്ക് മുമ്പായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.cmd.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

Related Posts