
മൂന്നാർ: മലയോര മേഖലയിൽ തണുപ്പ് ശക്തമായി തുടരുന്നു. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 2 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ ചെണ്ടുവരയിൽ രേഖപ്പെടുത്തി. താപനില താഴ്ന്നതോടെ രാത്രിയിലും പുലര്‍ച്ചെയിലും അതികഠിനമായ തണുപ്പാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. താപനില താഴ്ന്നതോടെ മിക്കസ്ഥലങ്ങളിലും വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും കോടമഞ്ഞും ശക്തമാണ്.
മൂന്നാര്‍ ടൗണ്‍, ദേവികുളം, സെവന്‍മല എന്നിവിടങ്ങളില്‍ ഏഴും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവടങ്ങളില്‍ ആറ് ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.
