Your Image Description Your Image Description

ലക്നൗ: അച്ഛൻ കുരങ്ങിനെ ഓടിക്കാൻ എറിഞ്ഞ കോടാലി കൊണ്ടത് മക​ന്റെ കഴുത്തിൽ. രണ്ട് വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ലഖൻ സിം​ഗിന്റെ മകൻ ആരവാണ് മരിച്ചത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ലക്ഷ്യമിട്ട് വീടിനുള്ളിൽ കയറാൻ ശ്രമിച്ച കുരങ്ങുകൾക്ക് നേരെ കോടാലി എറിയുകയായിരുന്നുവെന്നാണ് അച്ഛ​ന്റെ മൊഴി.

കുഞ്ഞിനെ ആക്രമിക്കുമെന്ന ഭയത്താൽ കോടാലി കുരങ്ങിന് നേരെ എറിയുകയായിരുന്നെന്ന് പിതാവ് പറയുന്നു. കുട്ടിയുടെ കഴുത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പൊലീസിനെ അറിയിക്കാതെ കുടുബം സംസ്കാരം നടത്തിയിരുന്നു. ഇത് പൊലീസിൽ സംശയം ജനിപ്പിച്ചു. ഭാര്യയുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കൊലപാതകം നടത്തിയെന്ന് ബന്ധു ആരോപിച്ചു. വഴക്കിനിടയിൽ ലഖൻ കുഞ്ഞിനെ എടുത്തുകൊണ്ട് പോയിയെന്നും കോടാലി ഉപയോ​ഗിച്ച് കൊലപ്പെടുത്തിയെന്നും ബന്ധു പറഞ്ഞു.

മുമ്പും ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധു ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts