Your Image Description Your Image Description

കുമ്പളങ്ങിയിൽ പഞ്ചായത്ത് കവല മുതൽ ആരംഭിക്കുന്ന കല്ലഞ്ചേരി റോഡ് പുനർനിർമ്മാണം ഉടൻ ആരംഭിക്കും. കെ ജെ മാക്സി എം എൽ എയുടെ നേതൃത്വത്തിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റോഡ് പുനർനിർമ്മിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുവാനുള്ള നടപടികൾ സ്വീകരിച്ചു.

കല്ലഞ്ചേരി,കാട്ടുമ്മൽ,അഴിക്കകം,പ്രദേശവാസികൾ ആശ്രയിക്കുന്ന പ്രധാന റോഡായ കല്ലഞ്ചേരി റോഡ് പുനരുദ്ധാരണം നിരവധി കാലമായുള്ള ആവശ്യമാണ്.
ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായ കല്ലഞ്ചേരിയിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വണ്ടികളാണ് ഇതുവഴി കടന്നുപോകുന്നത് .

കല്ലഞ്ചേരി വടക്കേ അറ്റം മുതൽ ഒരു കിലോമീറ്റർ നീളത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പുനർനിർമ്മിച്ചിട്ടുണ്ട്.
ബാക്കിയുള്ള 620 മീറ്റർ നീളത്തിൽ പിഡബ്ല്യു റോഡ് വരെയുള്ള ഭാഗമാണ് പുനർനിർമ്മിക്കുന്നത്. 2017 ൽ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാറിംഗ് ചെയ്തെങ്കിലും ആവശ്യമായ സ്ഥലങ്ങളിൽ കാനകൾ ഇല്ലാത്തത് മൂലം റോഡിൽ വെള്ളം കെട്ടി കിടക്കുകയും വേലിയേറ്റ സമയങ്ങളിൽ കായലിൽ നിന്ന് വെള്ളം കയറി പ്രദേശവാസികൾ ബുദ്ധിമുട്ടുന്ന അവസ്ഥയുമാണ് നിലവിലുളളത്.

നിലവിലെ കാനകൾ ഉയർത്തി സ്ലാബിട്ട് റോഡ് പുനർ നിർമിച്ചാൽ പ്രദേശവാസികളായ ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് കെ ജെ മാക്സി എം എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts