Your Image Description Your Image Description

തൃശൂർ: ബസ്സിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശിനിയായ 22 വയസ്സുള്ള യുവതിക്കാണ് പരിക്കേറ്റത്. കുന്നംകുളം ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. പെരുമ്പിലാവിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഗുരുവായൂർ – കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ആദിദേവ് ലിമിറ്റഡ് എന്ന ബസ്സിൽ നിന്നാണ് യുവതി വീണത്. പരിക്കേറ്റ യുവതിയെ നാട്ടുകാർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ് എല്ലുകൾ ഒടിഞ്ഞ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യുവതി കുന്നംകുളം പൊലീസിൽ പരാതി നൽകി.

Related Posts