Your Image Description Your Image Description

വൈറൽ താരമായ രേണു സുധിയും കുടുംബവും താമസിക്കുന്ന സുധിലയം എന്ന വീടിന്റെ ചോർച്ചയാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചൂടുളള ചർച്ചാ വിഷയം. മഴ പെയ്യുമ്പോൾ വീടിന് അകത്തേക്ക് വെള്ളം വീഴുന്നുണ്ട് എന്നുളള രേണു സുധിയുടെ വെളിപ്പെടുത്തലാണ് വലിയ ഒച്ചപ്പാടുകൾക്ക് തുടക്കമിട്ടത്.എന്നാൽ രേണുവിന്റെ വാദങ്ങളെല്ലാം എതിർത്ത് ഗൃഹനിർമാതാക്കൾ രംഗത്തു വരികയും വീടിന്റെ മെയിന്റനൻസ് പണികൾക്കു പോലും രേണുവിന്റെ പിതാവ് വിളിക്കുന്നതായി പരാതി പറയുകയും ചെയ്തിരുന്നു.

തന്റെ കുടുംബം ആ വീട്ടിൽ താമസിക്കുന്നു എന്നതാണ് എല്ലാവരുടേയും പ്രശ്നമെന്ന് രേണു സുധി പറയുന്നു. ദാനം എന്നത് കേട്ട് മടുത്തുവെന്നും വാടകവീട്ടിലേക്ക് മാറുകയാണെന്നും അഭിമുഖത്തിൽ രേണു സുധി തുറന്നടിച്ചു.

” ആ വീട് മക്കൾക്ക് വേണ്ടി കിട്ടിയതാണ്. അതിൽ ഡിമാൻഡ് വെക്കുകയോ പരാതികൾ പറയുകയോ ചെയ്തിട്ടില്ല. ഒരു മീഡിയ വീട് ചോരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നുണ്ട് എന്ന് പറഞ്ഞു, അത്രയേ ഉളളൂ. അയാൾക്ക് ആ വിവരം എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല. ചില്ലിട്ട സ്ഥലത്ത് നിന്ന് അകത്തേക്ക് ചാറ്റൽ വീഴുന്നുണ്ട്. അതാണ് പറഞ്ഞത്. അത് കൂടാതെ ബീമിൽ നിന്ന് കൂടി ചോരുന്നുണ്ട്. ബാക്കി വാർപ്പിൽ ഒന്നും ചോർച്ചയില്ല. താൻ മനസ്സിൽ കള്ളത്തരം വെച്ച് പുറത്ത് വേറെ ഒന്ന് പറയുന്ന ആളല്ല.

വീട് വെച്ച് തന്ന ഫിറോസിനെ പപ്പ വിളിച്ച് ചോർച്ചയുടെ കാര്യം പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കിട്ടിയ മറുപടി വേറെയാണ്. താൻ അയാളുമായി നേരിട്ട് കോൺടാക്ട് ഇല്ല. വീട് വെക്കുന്നതിന് മുൻപ് വിളിച്ച് സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം കോൺടാക്ട് ഇല്ല. വീട് വെച്ചതിന് ശേഷം മെയിന്റനൻസ് കൂടി നോക്കാം എന്നൊരു കരാർ ഉണ്ടോ എന്ന് തനിക്ക് അറിയില്ല.

വീട് പൂട്ടി താക്കാൽ ആർക്കാണ് എന്ന് വെച്ചാൽ കൊടുത്തിട്ട് വാടകയ്ക്ക് താമസിക്കാൻ ആണ് ഇപ്പോൾ ആലോചിക്കുന്നത്. കേട്ട് കേട്ട് മടുത്തു. കേൾക്കുന്നതിന് ഒരു പരിധിയുണ്ട്. കുഞ്ഞിനെ തനിച്ച് അവിടെ നിർത്താൻ പറ്റില്ല. കുറ്റം പറയുന്നവർ വന്ന് കുഞ്ഞിനെ നോക്കുമെങ്കിൽ നോക്കട്ടെ. കിച്ചുവും റിതുലും തനിക്ക് ഒരുപോലെയാണ്. കിച്ചു വലിയ കുട്ടിയാണ്. മറ്റവൻ ചെറിയ കുട്ടിയാണ്. തനിച്ച് നിർത്താനാകില്ല.

Related Posts