Home » Blog » kerala Max » “കീഴടക്കിയതിന് പിന്നാലെ ‘എന്നെ കൊല്ലൂ… എന്നെ കൊല്ലൂ…‘ എന്ന് ഒമാനി കോ-പൈലറ്റ് അലറിവിളിച്ചു; ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടയാൾ, ഇറാനുമായി ബന്ധമുണ്ടോയെന്നത് പരിശോധിച്ചു വരുന്നു” – നെതന്യാഹു
6

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റ് ഇൻ കമാൻഡിനെ ആക്രമിച്ച ഒമാനി കോ-പൈലറ്റ് തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യോഗ്യതാ നിർണയത്തിലെ പിഴവാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാന സർവീസിൽ ഇയാൾക്ക് പൈലറ്റായി പ്രവർത്തിക്കാൻ അവസരം ലഭിക്കാൻ കാരണമായതെന്നും ഒരഭി മുഖത്തിൽ നെതന്യാഹു ആരോപിച്ചു.

ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെയാണ് ഒമാനി കോ-പൈലറ്റ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

“ക്യാപ്റ്റനെ ആക്രമിച്ച അക്രമിയെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ നമുക്കറിയാവുന്ന കാര്യം, അദ്ദേഹം ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടയാളാണ് എന്നതാണ്,” നെതന്യാഹു പറഞ്ഞു. ഒമാനി പൈലറ്റിന്റെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം മനസ്സിലായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള പൈലറ്റുമാർക്ക് ഇസ്രയേലിലേക്ക് വിമാനങ്ങൾ പറത്തുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ ഒരു പഴുത് ഉപയോഗിച്ചാണ് ഒമാനി പൈലറ്റിന് വിമാനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞതെന്നും നെതന്യാഹു പറഞ്ഞു. വിമാനം തകർക്കാനായിരിക്കാം ഇയാൾ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കീഴടക്കിയതിന് പിന്നാലെ പൈലറ്റ് ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് അലറിവിളിച്ചെന്നും നെതന്യാഹു പറഞ്ഞു. ഒമാനി പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ നിഗമനത്തിലെത്താറായിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

174 യാത്രക്കാരുമായി ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായിയുടെ എഫ്.ഇസഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിലാണ് കഴിഞ്ഞ ദിവസം സംഭവങ്ങളുണ്ടായത്. വിമാനത്തിനിടെ ഒമാനി കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *