Your Image Description Your Image Description

കൊല്ലം: സുഹൃത്തി​ന്റെ വീട്ടിൽ കൂട്ടുകാരോടൊപ്പം എത്തിയ പ്ലസ് ടു വിദ്യാർത്ഥി ആറ്റിൽ വീണ് മരിച്ചു. കൊല്ലം അർക്കന്നൂരിലാണ് സംഭവം. ആയൂർ ജവഹൃർ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ 17 വയസ്സുകാരൻ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. കോട്ടയം ഗവ. കോളജ് അസി പ്രഫസറും അഞ്ചൽ പുത്തയം കരുകോൺ വില്ലികുളത്ത് വീട്ടിൽ എസ്. അസ്ഹറിന്റെ മകനുമാണ് മുഹമ്മദ് നിഹാൽ. എസ്.ഐ.ഒ പ്രവർത്തകനും കൂടിയായിരുന്നു നിഹാൽ.

സുഹൃത്തിന്‍റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമാഅത്തെ ഇസ്‍ലാമി കണ്ണങ്കോടു ഹൽഖ നാസിമാണ് പിതാവ് അസ്ഹർ. മാതാവ്: സുൽഫത്ത്. സഹോദരങ്ങൾ: നൗറിൻ, നൂഹ മറിയം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുത്തയം മുസ്‌ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts