Home » Blog » kerala Max » കാർ മറിഞ്ഞ് അപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്
ACCIDENT-1

ബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനിൽകുമാർ (47) എന്നിവർക്കാണ് പരിക്കേറ്റത്. എരുമേലി-പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ രതീഷ്, അവിനാശ് എന്നിവരുടെ കാലിന് ഒടിവുണ്ട്. ജയലക്ഷ്മിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.