Your Image Description Your Image Description

കണ്ണൂർ : കനത്ത കാറ്റിലും മഴയിലും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. മുഴപ്പിലങ്ങാട് വില്ലേജ് മൂന്നാം വാര്‍ഡിലെ വിജയലക്ഷ്മിയുടെ വീടിനു മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. മുഴപ്പിലങ്ങാട് മമ്മാക്കുന്നില്‍ അഞ്ചാം വാര്‍ഡ് സഫിയയുടെ വീടിനു മുകളില്‍ മരം വീണു ഭാഗികമായി തകര്‍ന്നു.

ആറാം വാര്‍ഡിലെ ബേബി ഷീല, സഫ്രീന, മേഘേഷ് എന്നിവരുടെ വീടിനു മുകളില്‍ മരം, തെങ്ങ് എന്നിവ വീണ് ഭാഗികമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ നാലാം വാര്‍ഡ് സുമതിയുടെ വീടിന്റെ മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.

ആറാം വാര്‍ഡിലെ സന്തോഷ് കുമാറിന്റെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പത്താം വാര്‍ഡില്‍ മുല്ലപൂകാന്റെകത്ത് വീട്ടിലും ശയന നിവാസില്‍ കൈപ്രത് ശിവരാമന്റെ വീട്ടിന്റെ മുകളിലും മരം പൊട്ടി വീണു കേടുപാടുകള്‍ പറ്റി.

Leave a Reply

Your email address will not be published. Required fields are marked *