Home » Blog » kerala Max » കാമുകിയെയും കൂട്ടി ആ റെസ്റ്റോറന്റിലെത്തി! രാജീവ്–സോണിയ പ്രണയകഥയിലെ ഓർമ പങ്കുവെച്ച് രാഹുൽ ഗാന്ധി
hulg-680x450

ഡൽഹി: രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിലേക്ക് തന്റെ പെൺസുഹൃത്തിനെ കൂട്ടിക്കൊണ്ടുപോയ ഓർമ പങ്കുവെച്ച് രാഹുൽ ഗാന്ധി. മാതാപിതാക്കളുടെ പ്രണയകഥയുമായി ഏറെ ബന്ധമുള്ള ആ സ്ഥലം കാമുകിക്ക് പരിചയപ്പെടുത്തണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്താണ് ഇരുവരും അവിടെയെത്തിയതെന്നും രാഹുൽ പറഞ്ഞു. സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു രാഹുലിന്റെ രസകരമായ വെളിപ്പെടുത്തൽ.

മഞ്ഞ നിറത്തിലുള്ള വാതിലുകളുള്ള റെസ്റ്റോറന്റിൽ എത്തിയപ്പോൾ അവിടുത്തെ ജീവനക്കാരനോട് മികച്ച വിഭവം ഏതാണെന്ന് രാഹുൽ ചോദിച്ചു. ‘ചിക്കൻ ചോസർ’ കഴിച്ചുനോക്കാനായിരുന്നു ജീവനക്കാരന്റെ നിർദേശം. തുടർന്ന് രാഹുലും പെൺസുഹൃത്തും അതുതന്നെ ഓർഡർ ചെയ്തു. എന്നാൽ മാതാപിതാക്കൾ മികച്ചതെന്ന് വിശേഷിപ്പിച്ചിരുന്ന ഭക്ഷണം തനിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് രാഹുൽ തമാശരൂപേണ പറഞ്ഞത്. പ്രണയിക്കാനായി ആ റെസ്റ്റോറന്റിൽ പോകാമെങ്കിലും അവിടുത്തെ ചിക്കൻ ചോസർ ഒരിക്കലും കഴിക്കരുതെന്നായിരുന്നു രാഹുലിന്റെ രസകരമായ ഉപദേശം.
1965ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ‘വാഴ്സിറ്റി റെസ്റ്റോറന്റിൽ’ വെച്ചാണ് രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോണിയ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. യൂറോപ്പിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർഥികൾ പതിവായി എത്തിയിരുന്ന ചെറിയ ഗ്രീക്ക് റെസ്റ്റോറന്റായിരുന്നു ഇത്. ഇറ്റലിയിൽ കഴിച്ചിരുന്ന ഭക്ഷണത്തിന് സമാനമായ വിഭവങ്ങൾ തേടിയാണ് താൻ അവിടെയെത്തിയതെന്നും ഒരു സുഹൃത്താണ് രാജീവിനെ പരിചയപ്പെടുത്തിയതെന്നും സോണിയ പങ്കുവെച്ചിരുന്നു. രാജീവിനൊപ്പം സ്നേഹവും സന്തോഷവും ഓർമകളും നിറഞ്ഞ ഒരു ലോകം സൃഷ്ടിച്ചുവെന്നും സോണിയ തന്റെ കുറിപ്പിൽ ഓർത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *