Your Image Description Your Image Description

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ തന്യ ത്യാഗി എന്ന വിദ്യാർഥിനി മരിച്ച വിവരം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് പുറത്ത് വിട്ടത്.കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർഥിനിയായിരുന്നു തന്യ ത്യാഗി. മരണകാരണം കോൺസുലേറ്റും കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല.

കനേഡിയൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ത്യാഗിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും എക്‌സിലെ കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ് തന്യ മരിച്ചതെന്ന് സമൂഹമാധ്യമത്തിൽ ചിലർ പ്രചരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *