Your Image Description Your Image Description

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ട്രെയിനിങ് ഫോർ കരിയർ എക്സലൻസ് ( ട്രേസ് ) പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21നും 35 നും ഇടയിൽ പ്രായമുള്ള എം.എസ്.ഡബ്ല്യൂ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ യോഗ്യത കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവരും ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസക്കാർ അല്ലാത്തവരും അപേക്ഷിക്കേണ്ടതില്ല.  ഒരു വർഷമാണ് പരിശീലന കാലാവധി. 20,000 രൂപയാണ്

പ്രതിമാസ ഓണറേറിയം. ജില്ലയിൽ ആകെ നാല് ഒഴിവുകളാണുള്ളത്.

താൽപര്യമുള്ളവർ വിദ്യഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിൽ ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്‌സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും https://www.facebook.com/share/1AhudzEui8/ എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച് വൈകിട്ട് അഞ്ച് മണി. ഫോൺ: 0477 2252548

Leave a Reply

Your email address will not be published. Required fields are marked *

Related Posts