Your Image Description Your Image Description

ഡൽഹി: അവധി ആഘോഷിക്കാൻ മണാലിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തു. പക്ഷേ കയ്യിൽ പണമില്ല. കത്തിയും തോക്കുമായി കടയുടമയെ കൊള്ളയടിച്ച ആറം​ഗ സംഘം പിടിയില്‍. ഡൽഹിയിലെ സുല്‍ത്താന്‍ പൂരിയിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. മംഗോള്‍പൂരി സ്വദേശികളായ 18 വയസ്സുകാരായ വികാസ്, ഹര്‍ഷ്, സൗരവ്, 19 കാരനായ ഹിമേഷ് എന്നിവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് സംഘത്തിലുണ്ടായിരുന്നത്.

വെള്ളിയാഴ്ചയാണ് കടയുടമ പരാതിയുമായി സുല്‍ത്താന്‍ പുരിയിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയില്‍ പറയുന്നതനുസരിച്ച് 7-8 യുവാക്കള്‍ കടയിലേക്ക് അതിക്രമിച്ച് കയറുകയും തോക്കുകാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയുമായിരുന്നു എന്നാണ്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. കടയുടമയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും തോക്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കേസിലെ പ്രതികളിലൊരാളായ വികാസ് കൊലപാതക കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts