Home » Blog » Kerala » കടകളുടെ മറവിൽ അനധികൃത ചൂതാട്ടം; 13 പ്രവാസികൾ കുവൈത്തിൽ പിടിയിൽ!
arrest-680x450

കുവൈത്തിലെ ഫർവാനിയയിൽ പലചരക്ക് കട കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത ലോട്ടറി ചൂതാട്ട സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ 13 പ്രവാസികളാണ് പിടിയിലായത്. വാണിജ്യ സമുച്ചയത്തിലെ രണ്ട് കടകളുടെ മറവിലായിരുന്നു ചൂതാട്ടം.

 

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ചൂതാട്ട ഉപകരണങ്ങളും പണവും നിരോധിത പുകയില ഉൽപ്പന്നമായ തൻബാക്കും പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *