Your Image Description Your Image Description

കൊച്ചി: ഓൺലൈൻ ഓഹരിവ്യാപാരത്തിൽ വൻതുക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സായ യുവതിയിൽ നിന്ന് 16,95000 രൂപയാണ് തട്ടിയെടുത്തത്.

തൃശൂർ ഗാന്ധിനഗർ എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ അനന്തുകൃഷ്ണനെയാണ് (31) കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്.2024 ഡിസംബർ മുതലുള്ള കാലയളവിൽ പലതവണകളായിട്ടാണ് കൈപ്പറ്റിയത്. വാട്സാപ്പിൽ വിളിച്ച്വലിയലാഭം വാഗ്ദാനം ചെയ്താണ് ട്രെയിഡിംഗ് അക്കൗണ്ടിലൂടെ പണം വാങ്ങിയത്.

അനന്തുകൃഷ്ണൻ ഉൾപ്പെടെ നിരവധി പേരുടെ അക്കൗണ്ടുകളിലേക്ക് പണം പോയതായി കണ്ടെത്തി.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇൻസ്പെക്ടർ പി.എം. രതീഷ്, എസ്.ഐമാരായ കെ.ആർ. പ്രവീൺ, ഷാഹിന എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts