Your Image Description Your Image Description

കല്യാണ വിരുന്നിൽ ഒരു ചിക്കൻ പീസ് അധികമായി ചോദിച്ചതിന് പിന്നാലെയുണ്ടായ കൂട്ടത്തല്ലിൽ 15കാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കനൗജിലാണ് സംഭവം. ഒരു ചിക്കൻ കാൽ അധികമായി ചോദിച്ച മുത്തച്ഛനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെയാണ് 15കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങുകളുടെ ഭാഗമായ വിരുന്നിൽ 15കാരനൊപ്പമുണ്ടായിരുന്ന 65കാരനായ മുത്തച്ഛൻ ഒരു ചിക്കൻ പീസ് അധികമായി ചോദിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 65കാരനെ വിരുന്ന് നടത്തിയവർ വലിയ രീതിയിൽ പരിഹസിക്കാനും പൊതുജന മധ്യത്തിൽ അപമാനിക്കാനും ശ്രമിച്ചതിനെ 15കാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 15കാരനെ അക്രമി സംഘം കട്ട കൊണ്ട് ആക്രമിച്ച് കൊന്നത്. നെഞ്ചിലും പുറത്തും കട്ട കൊണ്ടുള്ള ഇടിയേറ്റാണ് 15കാരൻ കൊല്ലപ്പെട്ടത്. പരിക്കേറ്റ് തളർന്ന് വീണ 15കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts