Home » Blog » kerala Max » ഒക്ടോബർ 16 ന് ഇടുക്കിയിൽ സിപിഎം ഹർത്താൽ
19

ഇടുക്കി: ഇടുക്കിയിൽ ഒക്ടോബർ 16ന് സിപിഎം ഹർത്താൽ. ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾ ഉയർത്തിയാണ് ഹർത്താൽ നടത്തുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ പുറത്തുവിടുക, കളക്ടറുടെ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുക.

ഹർത്താലിന്റെ ഭാഗമായി ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *