Home » Blog » kerala Max » എസ് എഫ് ഐ നേതാക്കളുമായി പരസ്യപ്പോര് ; സിഐ സതീഷും എസ്ഐ ഗോകുലും അവധിയിൽ
9

തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കളുമായി പരസ്യ പോരിലേർപ്പെട്ട എസ് എച്ച് ഒ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാറും എസ് ഐ ജി ഗോകുൽ ഗോപാലും അവധിയിൽ പ്രവേശിച്ചു. എസ് എച്ച് ഒ സതീഷ് ഒരു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നാണ് കമ്മീഷണറുടെ വിശദീകരണം. എസ് ഐ ഗോകുലിനെ പോക്സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണർ വിവരിച്ചു. മുൻപ് എസ് എച്ച് ഒയുടെ ചുമതല വഹിച്ചിരുന്ന നാർക്കോട്ടിക് സി ഐ ഷാഫിക്കാണ് താൽക്കാലിക ചുമതല. സിറ്റി പൊലീസ് കമ്മീഷണർ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും അവധിയിൽ പ്രവേശിച്ചു എന്നാണ് വ്യക്തമാകുന്നത്.

ഭീഷണി ഫോൺ കോളിൽ കന്റോൺമെന്റ് എസ് ഐ ഗോകുലിനെതിരെ പരാതിയുമായി എസ്എഫ്ഐ രം​ഗത്ത് വന്നിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി എടുക്കുമെന്നായിരുന്നു എസ്ഐ ​ഗോകുലിന്റെ ഭീഷണി. ശബ്ദരേഖയിൽ അന്വേഷണത്തിന് എഡിജിപി പി വിജയൻ നിർദേശം നൽകിയിരുന്നു.

വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി പിടകൂടുമെന്നാണ് കന്റോൺമെന്റ് SI ജി ഗോകുൽ ഫോൺ വിളിച്ച് പറഞ്ഞത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് ഐ ഗോകുൽ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് എന്ന് ഗോകുൽ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയുടെ നിർദേശം ഉള്ളത്കൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ നിർത്തി വെച്ചിരിക്കുന്നതെന്നും എസ്‌ഐ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *