Home » Blog » kerala Max » ലൈഫ് പദ്ധതി തുടരും: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യം; മുഖ്യമന്ത്രി വി‍ഡി സതീശൻ
8

തിരുവനന്തപുരം: ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി‍ഡി സതീശൻ. ഷീ സ്കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ലൈഫ് പദ്ധതി തുടരുമെന്ന് പറയുകയായിരുന്നു.

ബജറ്റിൽ ലൈഫിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി. പകരം അവർക്കായി പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്. വിഴിഞ്ഞത്ത് ഉൾപ്പെടെ പ്രദേശിക മൽസ്യ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

ഭവനരഹിതരായ എല്ലാ കുടുംബങ്ങൾക്കും സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ലൈഫ് മിഷൻ. ലൈഫ് പദ്ധതിയ്ക്ക് വിഡിഎസ് സർക്കാർ ആണിയടിച്ചുവെന്ന ഇടതുപക്ഷത്തിന്റെ വ്യാപക പ്രചരണത്തിനിടയിലാണ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *