Home » Blog » Kerala » ‘എന്നെ അവർ വിട്ടുപോയതാകും’, മാധ്യമങ്ങൾക്ക് ത​ഗ്​ മറുപടിയുമായി കെ മുരളീധരൻ; ഇതൊരു സിം​ഗിൾ പാർട്ടി ​ഗവൺമെന്റല്ല, കെയ്നീഷ്യൻ ​ഗവൺമെന്റാ, അതുകൊണ്ട് ഘടകകക്ഷികളു‌ടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യമുണ്ട്
7

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. കാര്യങ്ങൾ നല്ല നിലയിൽ പോകും. പ്രതിഷേധം ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പ്രകടനങ്ങൾ ശരിയല്ല. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല. ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ പറഞ്ഞു. സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകകല്ല. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ തീരുമാനവും ഘടകമാകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതുപോലെ 24 മണിക്കൂറിനുള്ളിൽ കാര്യത്തിൽ തീരുമാനമാകും. കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളത്തെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, ‘മുഖ്യമന്ത്രി പട്ടികയിൽ താങ്കളുടെ പേരുവരാത്തതെന്ത്?’ എന്ന ചോദ്യത്തിന് അതു വിട്ടുപോയതാകും എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. അതേസമയം ഇതൊരു സിം​ഗിൾ പാർട്ടി ​ഗവൺമെന്റല്ല, ഇതൊരു കെയ്നീഷ്യൻ ​ഗവൺമെന്റാ, അതുകൊണ്ട് ഘടകകക്ഷികളു‌ടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും മുരളീധരൻ പറഞ്ഞു.