Home » Blog » kerala Mex » ഫോക്‌സ്‌വാഗണിൽ നിന്നുള്ള വൈവിധ്യമാർന്ന ആഡംബര എസ്‌.യു.വി.യായ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈൻ, 46.99 ലക്ഷം രൂപ എന്ന ആവേശകരമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങി.

വിവേകമതികളായ ഇന്ത്യൻ ഉപഭോക്താക്കളെയും അവരുടെ എല്ലാ ജീവിതശൈലി ലക്ഷ്യങ്ങളെയും ലക്ഷ്യം വച്ചുള്ള ആഡംബര എസ്‌.യു.വി.യായ ടെയ്‌റോൺ ആർ-ലൈനിന്‍റെ പ്രാരംഭ വില ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രഖ്യാപിക്കുകയും, 46 99 000 രൂപ എന്ന വിലയിൽ (എക്സ്-ഷോറൂം) പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഒരു ഉല്പന്നം തേടുന്ന ഉപഭോക്താക്കൾക്കായി നിർമ്മിച്ച ടെയ്‌റോൺ ആർ-ലൈൻ, പുരോഗമനപരമായ രൂപകല്പന, ചലനാത്മക പ്രകടനം, അവബോധജന്യമായ സാങ്കേതികവിദ്യ, അനിതരസാധാരണമായ സുഖസൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് അവരുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നു.

ബോൾഡ് ആർ-ലൈൻ സ്റ്റൈലിംഗ് സൂചനകളും പരിഷ്കരിച്ച ഇന്‍റീരിയറുകളുമുള്ള ടെയ്‌റോൺ ആർ-ലൈൻ ബ്രാൻഡിന്‍റെ കാതലായ രൂപകല്പനാ ഡി.എൻ.എ.യെ പ്രതിഫലിപ്പിക്കുകയും, അതേസമയം ദൈനംദിന ഉപയോഗക്ഷമതയും പ്രീമിയം സുഖവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഫോക്‌സ്‌വാഗൺ ബ്രാൻഡിനെ വളരെക്കാലമായി നിർവചിച്ചിരിക്കുന്ന കൃത്യതയുള്ള എഞ്ചിനീയറിംഗ്, വ്യതിരിക്തമായ പ്രകടനം, ലളിതമായ ആഡംബരം എന്നീ കാതലായ തൂണുകളെയാണ് ഈ വൈവിധ്യമാർന്ന എസ്‌.യു.വി. പ്രതിനിധീകരിക്കുന്നത്.