ഇന്ത്യ- അബുദാബി വിമാനയാത്ര: കരാർ പുതുക്കാൻ ആവശ്യമുന്നയിച്ച് ഇത്തിഹാദും എമിറേറ്റ്സും

കൂടുതൽ സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കണമെന്ന് ഇത്തിഹാദ് എയർവേയ്സ്. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി കരാർ കാലോചിതമായി പരിഷ്കരിച്ച് കൂടുതൽ സർവീസ് തുടങ്ങാൻ അവസരം ഒരുക്കണമെന്നാണ് ആവശ്യം.മറ്റു രാജ്യങ്ങളിൽനിന്നും വിഭിന്നമായി യുഎഇയിലെ വിവിധ എമിറേറ്റുകളുമായാണ് ഇന്ത്യൻ വ്യോമയാന വകുപ്പ് എയർ സർവീസ് കരാർ ഒപ്പുവച്ചിരിക്കുന്നത്.

കൂടുതൽ പേർക്ക് യാത്രാ സൗകര്യമൊരുക്കാൻ നിലവിലെ കരാർ അനുവദിക്കുന്നില്ലെന്നും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ അന്റോനോൾഡോ നെവ്സ് പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾക്ക് യോജ്യമായ സമയമാണിതെന്നും കരാർ പുതുക്കിയാൽ വരും വർഷങ്ങളിൽ കൂടുതൽ വിമാന സർവീസ് ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *