Your Image Description Your Image Description

ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈകോടതി. യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിന്‍റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് രേവതി മോഹിത് ഡേരേ, നീര ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ച് ബുധനാഴ്ചയാണ് നിർണായക വിധി പ്രഖ്യാപനം നടത്തിയത്.

കേസിൽ പറയുന്ന കുട്ടി ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സാഹചര്യത്തിലല്ല ഉള്ളത്. അതിനാൽ തന്നെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയെ ദത്തെടുക്കാനാകില്ലെന്ന് വിധിയിൽ പറുന്നു. പ്രത്യേക സാഹചര്യത്തിലല്ലാതെ വിദേശ പൗരത്വമുള്ള കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യൻ ദമ്പതികൾക്ക് ആക്ട് അനുവാദം നൽകുന്നില്ല.ദമ്പതികൾക്ക് കുട്ടിയെ ദത്തെടുക്കാൻ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Related Posts