കടലിനടിയിലെ പര്യവേഷണങ്ങളും രക്ഷാപ്രവർത്തനങ്ങളും കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന വിപ്ലവകരമായ റോബോ-ഡൈവിംഗ് സ്യൂട്ട് (Exoskeleton) ചൈനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു. മുങ്ങൽ വിദഗ്ദ്ധരുടെ ശാരീരിക അധ്വാനം കുറയ്ക്കാനും ഓക്സിജൻ ഉപഭോഗം ഏകദേശം 40 ശതമാനം വരെ ലാഭിക്കാനും ഈ ‘പവർ സ്യൂട്ട്’ സഹായിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു.
ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ വികസിപ്പിച്ച URAO (Ultra-Robust Adaptive Oscillator) എന്ന നൂതന അൽഗോരിതമാണ് ഈ സ്യൂട്ടിന്റെ ജീവൻ. സാധാരണ റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ഡൈവർമാരുടെ ചലനങ്ങളെ മുൻകൂട്ടി പഠിക്കേണ്ടതില്ല (Plug-and-Play). നീന്തുന്ന ആൾ കാലുകൾ ചലിപ്പിക്കുന്ന വേഗതയും ദിശയും തൽക്ഷണം മനസ്സിലാക്കി സ്യൂട്ട് സഹായം നൽകുന്നു.
സ്യൂട്ടിന്റെ ഘടന
‘പീക്ക്ഡ്’എന്ന് പേരിട്ടിരിക്കുന്ന ഈ സ്ലിം സ്യൂട്ടിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു. അരക്കെട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ഈ യൂണിറ്റാണ് കേബിളുകൾ വഴി ശക്തി നൽകുന്നത്. തുടകളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വഴി ചലനങ്ങൾ തിരിച്ചറിയുകയും കാലുകൾക്ക് അധിക കരുത്ത് നൽകുകയും ചെയ്യുന്നു.
എന്തുകൊണ്ട് ഈ മാറ്റം പ്രധാനമാണ്?
കടലിനടിയിൽ പൈപ്പ്ലൈൻ പരിശോധനകൾക്കോ സൈനിക ദൗത്യങ്ങൾക്കോ പോകുന്ന ഡൈവർമാർക്ക് നീന്തുന്ന വേഗത ഇടയ്ക്കിടെ മാറ്റേണ്ടി വരാറുണ്ട്. ഇത് വലിയ ശാരീരിക ക്ഷമത ആവശ്യമായ ജോലിയാണ്. പുതിയ സ്യൂട്ട് ധരിക്കുന്നതിലൂടെ ഡൈവർമാരുടെ പേശികൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയുകയും അതുവഴി ശ്വസനത്തിനായി വേണ്ടിവരുന്ന ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു. ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ്സ്ട്രോക്ക് തുടങ്ങി എല്ലാത്തരം നീന്തൽ രീതികളിലും ഈ സ്യൂട്ട് ഒരേപോലെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ വ്യക്തമാക്കുന്നു
