Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്. കിണറ്റില്‍ വീണ മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. വീടിനടുത്തുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.

ഓടിയെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും കരയ്‌ക്കെത്തിച്ചെങ്കിലും നിവാന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച നിവാൻ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി രക്ഷ സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാർ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts