Your Image Description Your Image Description

ഭക്ഷണം വളരെ പെട്ടെന്ന് കഴിക്കുന്നവരും സാവധാനം കഴിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഭക്ഷണം പതിയെ ചവച്ചരച്ച് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. തിരക്കു കൂടുന്നതനുസരിച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നിട്ടുണ്ട്. നന്നായി ചവച്ച് ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് തന്നെ വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള രോ​ഗാവസ്ഥയെ കുറയ്ക്കാനും അമിതഭാരം കുറയ്ക്കാനുമൊക്കെ വളരെ പ്രധാനമാണ് ഭക്ഷണം ചവച്ച് കഴിക്കേണ്ടത്.

ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സന്ദേശം അയയ്ക്കാൻ. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ലെന്നതാണ് സത്യം! വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മർദത്തിലാവുകയും ശരീരം ഫൈറ്റ് മോഡിൽ പ്രവർത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. വയറുവേദന, ​ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയിലേക്ക് ഇത് നയിക്കാം. അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിടയാക്കും. ഭക്ഷണം സാവധാനത്തിൽ കഴിക്കുമ്പോള്‍ വയർ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാൻ നിങ്ങളുടെ ശരീരത്തിന് സമയം ലഭിക്കുന്നു. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദത്തിലായിരിക്കില്ല.

ഇത് ഒപ്റ്റിമൽ ദഹനത്തിന് അനുയോജ്യമായ അവസ്ഥയുണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 40 തവണ ചവയ്ക്കുന്നത് വിശപ്പിൻ്റെ ഹോർമോണായ ഗ്രെലിനെ കുറയ്ക്കാനും പൂർണ്ണത അനുഭവപ്പെടാനും സഹായിക്കു. ഭക്ഷണക്രമം, വ്യായാമം, മെറ്റബോളിസം ഉൾപ്പെടെ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒരു സങ്കീർണ്ണ പ്രശ്നമാണ് ഭാരം. ഭക്ഷണം നന്നായി ചവയ്ക്കുക എന്ന ലളിതമായ ശീലം ഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts