Home » Blog » kerala Max » ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതമാക്കി എക്സൈസ്; മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്
3

വയനാട്: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും.

രണ്ടാഴ്ച മുൻപാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതോടെ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഈ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. 2022 ൽ ജപ്തി ചെയ്ത ഈ വീട് തന്റെ ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു കോടതിയിൽ ആന്റോയുടെ നിലപാട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ലില്ലി ജോസിലേക്ക് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്. നോട്ടീസ് നൽകുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ ലില്ലിയുടെ ബത്തേരി കോളിയാടുള്ള വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണ് ലില്ലിക്കായുള്ള അന്വേഷണം ഊർജിതമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *