Home » Blog » Kerala » ആദ്യ ആഴ്ചയിൽ തന്നെ ഞെട്ടിക്കുന്ന ചോദ്യം; മുൻകാല പ്രണയബന്ധത്തിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്
images (13)

ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിച്ചത് ഒരു പ്രണയബന്ധത്തിൽ നിന്നാണെന്ന് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ബിഗ് ബോസ് ഷോയ്ക്കിടെയുള്ള സംഭാഷണത്തിനിടയിലാണ് തന്റെ മുൻകാല പ്രണയത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് താരം മനസ് തുറന്നത്. ജീവിതത്തിൽ പലരും വേദനിപ്പിച്ചിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും കൂടുതൽ മാനസികമായി തളർത്തിയത് അന്നത്തെ കാമുകൻ തന്നെയായിരുന്നുവെന്ന് ഗായത്രി പറയുന്നു.

 

പ്രണയത്തിലായി ആദ്യ ആഴ്ചയിൽ തന്നെ തന്നോട് എയ്ഡ്സ് ഉണ്ടോയെന്നാണ് അയാൾ ചോദിച്ചത്. ആ നിമിഷം തന്നെ അയാളെ ഒഴിവാക്കേണ്ടതായിരുന്നുവെങ്കിലും, താൻ കൂടുതൽ നെഗറ്റീവാകുമോ എന്ന ചിന്തകൊണ്ടാണ് ആ ബന്ധം തുടർന്നുപോയതെന്ന് നടി വ്യക്തമാക്കി. തൃശൂർ സ്വദേശിനിയായ താനും എറണാകുളം സ്വദേശിയായ അയാളും തമ്മിലുള്ള ബന്ധം ഒടുവിൽ വലിയ മാനസികാഘാതത്തിലാണ് കലാശിച്ചത്. താനുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഗായത്രി തിരിച്ചറിഞ്ഞു.

 

ഏറെ വിവാദമായ കാറപകടത്തിനുശേഷമാണ് ആ ബന്ധം തന്റെ ജീവിതത്തിൽ നിന്ന് പൂർണ്ണമായി ഒഴിവായതെന്ന് ഗായത്രി പറയുന്നു. അപകടത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പോയി വന്നതിനുശേഷവും അയാൾ തന്നെ ഒരു കഫേയിൽ ഇരുത്തിയിട്ട് മറ്റൊരു കാമുകിയെ കാണാൻ പോയത് തന്നെ വല്ലാതെ തകർത്തു. എന്നാൽ, ഇന്ന് അയാളെ തിരികെ കാണാൻ അവസരം ലഭിച്ചാൽ “ഒരുപാട് നന്ദി” എന്ന് മാത്രമേ പറയൂ എന്നാണ് താരം വ്യക്തമാക്കുന്നത്. ആ വ്യക്തിയുടെ കൂടെയുള്ള കാമുകി അനുഭവിക്കുന്നത് കടുത്ത നാർസിസ്റ്റിക് മാനസിക പീഡനങ്ങളായിരിക്കുമെന്നും, ആ ബന്ധം തനിക്ക് ജീവിതത്തിൽ വലിയ പാഠങ്ങൾ പഠിപ്പിച്ചു തന്നുവെന്നും ഗായത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *