Your Image Description Your Image Description

വിക്രാന്ത് മാസ്സിയും ഷനായ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആംഖോം കി ഗുസ്താഖിയാ. റൊമാന്റിക് ഡ്രാമയുടെ ചിത്രം ജൂലൈ 11-ന് തിയേറ്ററുകളില്‍ എത്തും. ഷനായ കപൂറിന്റെ അരങ്ങേറ്റ ചിത്രമായ ആംഖോം കി ഗുസ്താഖിയായുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. റസ്‌കിന്‍ ബോണ്ടിന്റെ ദി ഐസ് ഹാവ് ഇറ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

2 മിനിറ്റ് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍, ഷനായ കപൂറിന്റെയും വിക്രാന്ത് മാസ്സിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള അസാധാരണമായ പ്രണയ ചിത്രമാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. ജഹാന്‍ ഒരു ദൃശ്യവൈകല്യമുള്ള സംഗീതജ്ഞനും, സബ ഒരു തിയറ്റര്‍ കലാകാരിയുമാണ് വിക്രാന്ത് മാസ്സിയും ഷനായ കപൂറും ചിത്രത്തില്‍. ട്രെയ്ലറില്‍ ഷനായയുടെ കണ്ണുകള്‍ പലപ്പോഴും മൂടിയിരിക്കുന്നത് കാണാം ഇത് കഥയിലെ ഒരു നിഗൂഢതയെ സൂചിപ്പിക്കുന്നു.

‘ഗാന്ധാരിയെപ്പോലെയാകും നീ’ എന്ന വിക്രാന്തിന്റെ ചോദ്യം ഈ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു. സന്തോഷ് സിംഗ് സംവിധാനം ചെയ്ത ആംഖോം കി ഗുസ്താഖിയാ മന്‍സി ബാഗ്ലയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസും മിനി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിശാല്‍ മിശ്രയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts