Your Image Description Your Image Description

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകാൻ പോകുന്നു. സാനിയ ചന്ദോക്കുമായാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചത്. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ.

ഇരു കുടുംബത്തിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളുമാണ് സ്വാകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. ലണ്ടൺ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ മിസ്റ്റർ പോവ്‌സ് എന്ന് പറയുന്ന പെറ്റ് സലോണിന്റെ സ്ഥാപികയാണ്.

Related Posts