Your Image Description Your Image Description

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യ റദ്ദാക്കിയത് 66 ഡ്രീംലൈനർ സർവീസുകൾ. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളുപയോഗിച്ചുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ചൊവ്വാഴ്ച മാത്രം ബോയിങ് 787 ഡ്രീം ലൈനർ വിമാനങ്ങൾ ഉപയോഗിച്ചുള്ള എയർഇന്ത്യയുടെ ആറ് അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്.ഡൽഹി-ദുബായ് (AI 915), ഡൽഹി-വിയന്ന (AI 153), ഡൽഹി-പാരീസ് (AI 143), അഹമ്മദാബാദ്-ലണ്ടൻ (AI 159), ബെംഗളൂരു-ലണ്ടൻ (AI 133), ലണ്ടൻ-അമൃത്സർ (AI 170) തുടങ്ങിയ സര്‍വീസുകളാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്.അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട അതേ വിഭാഗത്തിലുള്ള ബോയിംഗ് 787-8 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഈ റൂട്ടുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *