Home » Blog » Kerala » അയോഗ്യനാക്കണമെന്ന ഹ‍ർജിയിൽ, മാണി സി കാപ്പനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് ഹൈക്കോടതി
6

കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ വിധിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി. ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുബൈ സ്വദേശിയായ പരാതിക്കാരന്റെ ഹ‍ർ‍ജി.സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

ഹർജി തീർപ്പാക്കുന്നതുവരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പന് തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *