അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു. 1.97 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, ബ്ലൂടൂത്ത് കോളിംഗ്, ഹൃദയമിടിപ്പ്, ഉറക്കം, രക്ത-ഓക്‌സിജൻ, സ്ട്രെസ് ട്രാക്കറുകൾ തുടങ്ങിയ ആരോഗ്യ നിരീക്ഷണ സവിശേഷതകളുമായാണ് അമാസ്ഫിറ്റ് ബിപ് 6 ( Amazfit Bip 6 ) എന്ന സ്മാർട്ട് വാച്ച് വരുന്നത്. ഓഫ്‌ലൈൻ, ഡൗൺലോഡ് ചെയ്യാവുന്ന മാപ്പുകൾ ഉപയോഗിച്ച് ജിപിഎസ് ട്രാക്കിംഗും ഈ സ്മാർട്ട് വെയറബിൾ പിന്തുണയ്ക്കുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ്, ഔട്ട്‌ഡോർ, കോംബാറ്റ് സ്‌പോർട്‌സ് തുടങ്ങി നിരവധി പ്രീസെറ്റ് സ്‌പോർട്‌സ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു. പതിവ് ഉപയോഗത്തിലൂടെ 14 ദിവസം വരെയാണ് ബാറ്ററി ലൈഫ് നൽകിയിരിക്കുന്നത്.

അമേരിക്കയിൽ അമാസ്ഫിറ്റ് ബിപ് 6 ന്റെ വില 79.99 യുഎസ് ഡോളറാണ് (ഏകദേശം 6,800 രൂപ) ആയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് അമേരിക്കയിൽ ആമസോണിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വാങ്ങാൻ ലഭ്യമാണ്. കറുപ്പ്, ചാർക്കോൾ, ചുവപ്പ്, സ്റ്റോൺ എന്നീ നിറങ്ങളിൽ സ്മാർട്ട് വാച്ച് ലഭ്യമാണ്. വാച്ചിന്റെ ഇന്ത്യൻ ലോഞ്ച് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

1.97 ഇഞ്ച് വൃത്താകൃതിയിലുള്ള AMOLED ഡിസ്‌പ്ലേ, 2,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവൽ, ടെമ്പർഡ് ഗ്ലാസ് കവർ, ആന്റി-ഫിംഗർപ്രിന്റ് കോട്ടിംഗ് എന്നിവ അമാസ്ഫിറ്റ് ബിപ് 6 ൽ ഉണ്ട്. ഇത് ഓപ്പൺഎഐ-പിന്തുണയുള്ള സെപ്പ്ഒഎസ് 4.5ലാണ് പ്രവർത്തിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *