Your Image Description Your Image Description

കൊല്ലം: യുവതി യോനിയിൽ ഒളിപ്പിച്ച് എം‍ഡിഎംഎ കടത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ കർണാടക സ്വദേശി സെയ്ദ് അർബാസ് യോനിയിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ കൊല്ലം സ്വ​​​ദേശിനി അനില രവീന്ദ്രന്റെ സഹായിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അനിലക്ക് എംഡിഎംഎ കടത്താൻ സിമ്മും എടിഎം കാർഡും സംഘടിപ്പിച്ച് നൽകുന്നത് സെയ്ദ് അർബാസാണ്. ഇയാളെ ബെം​ഗളുരുവിൽ നിന്നാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ മാർച്ച് 21നാണ് 90.45 ഗ്രാം എംഡിഎംഎയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ യുവതിയുടെ മുഖ്യകൂട്ടാളി കിളികൊല്ലൂർ സ്വദേശി ശബരിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നൈജീരിയൻ സ്വദേശിയാണ് കേസിലെ മുഖ്യകണ്ണിയെന്ന് പൊലീസ് പറയുന്നു. ഇയാളെ കണ്ടെത്തുന്നതിനായി ശക്തികുളങ്ങര പൊലീസ് കഴിഞ്ഞ ഒരാഴ്ച ബെംഗളൂരുവിൽ തെരച്ചിൽ നടത്തി. ഈ അന്വേഷണത്തിലാണ് കേസിലെ മറ്റൊരു പ്രതി 25കാരനായ സെയ്ദ് അർബാസിനെ പിടികൂടിയത്. മിസോറാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറുമാണ് അനില രവീന്ദ്രന് എംഡിഎംഎ നൽകിയ നൈജീരിയ സ്വദേശി ഉപയോഗിച്ചിരുന്നത്.

അനില രവീന്ദ്രന് വിദേശത്തുള്ള ലഹരി റാക്കറ്റുകളുമായി പോലും ബന്ധമെന്ന് റിപ്പോർട്ട്. ടാൻസാനിയയിൽ നിന്നുള്ള യുവാക്കളിൽ നിന്നും നേരിട്ടാണ് അനില എംഡിഎംഎ വാങ്ങിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കൊല്ലത്തെ സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി മരുന്ന് വിതരണം ചെയ്തിരുന്ന യുവതിക്ക് ജില്ലയിലെ ലഹരി സംഘങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

കാറിനുള്ളിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ എംഡിഎംഎ അനില ഒളിപ്പിച്ചിരുന്നത് ജനനേന്ദ്രിയത്തിനുള്ളിലായിരുന്നു. 40.14 ​ഗ്രാം എംഡിഎംഎയാണ് ഇവർ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ചിരുന്നത്. 37 ​ഗ്രാം എംഡിഎംഎയാണ് അനിലയുടെ കാറിൽ നിന്നും കണ്ടെടുത്തത്. എന്നാൽ, ഇവരെ വൈ​ദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ജനനേന്ദ്രിയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 40 ​ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തിയത്.

കൊച്ചിയിൽ നോട്ടപ്പുള്ളിയായതോടെയാണ് അനില രവീന്ദ്രൻ കൊല്ലത്തേക്ക് കച്ചവടം മാറ്റിയത്. നിരവധി ഇടനിലക്കാരെ ഇവർ ഉപയോ​ഗിച്ചതായാണ് വിവരം. യുവതിക്ക് ലഹരി മരുന്ന് വിൽപന നടത്തിയയാളെയും ഇടനില നിന്നയാളെയും കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. റിമാൻഡിൽ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘനവും ഈ അറസ്റ്റോടെ സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അനിലയ്‌ക്കെതിരെ പഴയ കേസിൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും സജീവമാണ്.

‌2021 നവംബറിലാണ് അനിൽ ആദ്യമായി അറസ്റ്റിലായത്. കാക്കനാട്ടെ ഡിഡി മിസ്റ്റി ഹിൽ എന്ന അപ്പാർട്ടമെന്റിലെ റെയ്ഡിലാണ് അന്ന് കുടുങ്ങിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലും ഹാഷിഷും അടക്കം പിടികൂടി. എൽസിഡി സ്റ്റാമ്പും ഉണ്ടായിരുന്നു. എന്നാൽ തന്റെ പക്കൽ നിന്നും മയക്കുമരുന്ന് പിടിച്ചില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്നവരാണ് മയക്കുമരുന്ന് കൈവശം വച്ചതെന്നുമായി ജാമ്യം കിട്ടാനായി അനില ഹൈക്കോടതിയെ അറിയിച്ചത്. താനൊരു വിവാഹിതയാണെന്നും കൊച്ചു കുട്ടിയുടെ അമ്മയാണെന്നും വിശദീകരിച്ചു. ഒരു ടൂറിനുള്ള തയ്യാറെടുപ്പിനിടെയാണ് റെയ്ഡ് നടന്നതെന്നും തനിക്കൊന്നും അറിയില്ലെന്നും വിശദീകരിച്ചു. ഇതിനൊപ്പം ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദവും ഹൈക്കോടതിയിൽ ഉയർത്തി. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പുറത്തിറങ്ങിയ ശേഷവും അനില കച്ചവടം തുടർന്നു. അതിന്റെ തുടർച്ചയായിരുന്നു കൊല്ലത്തെ അറസ്റ്റ്.

അ​ഞ്ചാ​ലും​മൂ​ട് ​ഇ​ട​വ​ട്ടം സ്വദേശിനി അ​നി​ല​ ​ര​വീ​ന്ദ്ര​ൻ​ ​(34​)​ ​ആ​ണ് ​ ഇന്നലെ പൊലീസിന്റെ പിടിയിലായത്. നിലവിൽ ​പ​ന​യം​ ​രേ​വ​തി​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​അ​നി​ല​ ​കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നയാളാണ്. കർണാടകയിൽ നിന്നും എംഡിഎംഎ നേരിട്ടെത്തിച്ചാണ് അനിലയുടെ ലഹരി വ്യാപാരം.

വിദ്യാർത്ഥികളാണത്രെ അനിലയുടെ ഇടപാടുകാരിലേറെയും. കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് അനില ലഹരി വിൽപ്പന നടത്തുന്നത്. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്നാണ് യുവതിയെ ഇന്നലെ പൊലീസ് പിടികൂടിയത്. ​50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​ വിലവരുന്ന രാസലഹരിയാണിത്.​ ​സി​റ്റി​ ​ഡാ​ൻ​സാ​ഫ് ​ടീ​മും​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​യു​വ​തി​ ​പി​ടി​യി​ലാ​യ​ത്.

​ക​ർ​ണാ​ട​ക​ത്തി​ൽ​ ​നി​ന്നു​ ​വാ​ങ്ങി​യ​ ​എം.​ഡി.​എം.​എ​ ​കൊ​ല്ലം​ ​ന​ഗ​ര​ത്തി​ലെ​ ​സ്കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​സ്വ​ന്തം​ ​കാ​റി​ൽ​ ​ഒ​രു​ ​യു​വ​തി​ ​കൊ​ണ്ടു​വ​രു​ന്ന​താ​യി​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​സി​റ്റി​ ​പ​രി​ധി​യി​ൽ​ ​വ്യാ​പ​ക​ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകൾ. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാർ കണ്ടെങ്കിലും പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. ​തു​ട​ർ​ന്ന് ​ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്ത് ​വ​ച്ച് ​പൊ​ലീ​സ് ​വാ​ഹ​നം​ ​ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു.​ ​കാ​റി​നു​ള്ളി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​ണ് ​എം.​ഡി.​എം.​എ​ ​ക​ണ്ടെ​ത്തി​യ​ത്.

അനില സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാർ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽനിന്നു കാറിൽ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോൾ അനിലയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാൾ എറണാകുളത്ത് ഇറങ്ങി. ലഹരിക്കച്ചവടത്തിനു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അനിലയുടെ മൊബൈൽ ഫോണിൽനിന്നു കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നു പൊലീസ് പറഞ്ഞു.

യു​വ​തി​ ​നേ​ര​ത്തെ​യും​ ​എം.​ഡി.​എം.​എ​ ​കേ​സി​ൽ​ ​പ്ര​തി​യാ​ണ്.​ 2021ൽ അനിലയ്‌ക്കൊപ്പം കാക്കനാട്ട് മയക്കുമരുന്നുമായി ഐ ടി കമ്പനി മാനേജരടക്കം 7 പേരാണ് പിടിയിലായത്. യുവാക്കൾക്കും ഐ ടി പ്രൈഫഷണലുകൾക്കുമിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെയാണ് അന്ന് പിടികൂടിയത്. ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ത്യക്കാക്കര മില്ലുംപടിയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം. അന്നും കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചായിരുന്നു വിൽപ്പന.

എറണാകുളം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന. കൊല്ലം സ്വദേശി ജിഹാജ് ബഷീർ, നോർത്ത് പറവൂർ സ്വദേശി എർലിൻ ബേബി എന്നിവർ ചേർന്ന മാഫിയാ സംഘമാണ് അന്ന് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts