Your Image Description Your Image Description

ബേ​പ്പൂ​ർ: പു​റം​ക​ട​ലി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി മ​ത്സ്യ​വു​മാ​യി ഹാ​ർ​ബ​റി​ൽ തി​രി​ച്ചെ​ത്തി​യ ഫൈ​ബ​ര്‍ വ​ഞ്ചി​ക​ള്‍ പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി കു​ള​ച്ച​ല്‍ സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെ​ന്റ് മേ​രി മ​ത്ത​ലീ​ന,ഷൈ​ജു എ​ന്നീ വ​ഞ്ചി​ക​ളാ​ണ് ഫി​ഷ​റീ​സ് മ​റൈ​ന്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​റ​യെ മ​ത്സ്യ​വു​മാ​യി ബേ​പ്പൂ​ര്‍ ഹാ​ര്‍ബ​റി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വ​ഞ്ചി​ക​ൾ പി​ടി​കൂ​ടി​യ​ത്.

ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ള്‍ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും പു​റം​ക​ട​ലി​ല്‍ മീ​ൻ​പി​ടി​ത്തം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ച​ട്ടം. ഇ​ത് ലം​ഘി​ച്ചാ​ണ് കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളു​ടെ വ​ഞ്ചി​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​ത്.

കി​ളി​മീ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു മ​ത്സ്യ​ങ്ങ​ൾ ഫി​ഷ​റീ​സ് വ​കു​പ്പ് ക​ണ്ടു​കെ​ട്ടി ലേ​ല​ത്തി​ല്‍ വി​റ്റു. ട്രോ​ളി​ങ് നി​രോ​ധ​ന സ​മ​യ​ത്ത് ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ വി.​സു​നീ​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *