Your Image Description Your Image Description

മുംബൈ: തന്റെ അദ്ധ്യാപകന്റെ ആഗ്രഹം സഫലമാക്കി റിലയന്‍സ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബിരുദം പൂര്‍ത്തിയാക്കിയ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്കാണ് അംബാനി 151 കോടി രൂപ സംഭാവനയായി നൽകിയത്. പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നൽകുന്ന വിവരം അറിയിച്ചത്. മൂന്ന് മണിക്കൂറിലധികം സമയത്തോളം അംബാനി ഇവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസർ എംഎം ശർമ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പ്പിയായി പ്രൊഫ. ശര്‍മ്മ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും തന്റെ പിതാവ് ധീരുഭായ അംബാനിയെ പോലെ ഇന്ത്യന്‍ വ്യവസായത്തെ ക്ഷാമത്തില്‍ നിന്ന് ആഗോള നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts