Home » Blog » kerala Max » അടൂർ പ്രകാശിന്റെ പ്രസ്താവനയെ തള്ളി മന്ത്രി എ.പി. അനിൽകുമാർ
13

മലപ്പുറം: അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിൽ കോൺ​ഗ്രസിൽ എതിർപ്പ് ശക്തമാകുന്നു. അടൂർ പ്രകാശിനെ തള്ളി മന്ത്രി എപി അനിൽകുമാറും രം​ഗത്തെത്തി. അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിൽ ആസൂത്രിതമായി എന്തെങ്കിലും ഉണ്ടെന്ന് അറിവില്ലെന്ന് അനിൽകുമാർ പറഞ്ഞു.

ചർച്ചകൾ ഏതുതലത്തിലാണോ വേണ്ടത് അവിടെയാണ് ചർച്ചകൾ നടത്തേണ്ടത്. ചർച്ചകളിൽ അഭാവമുണ്ടെങ്കിൽ അത് പൊതുവായിട്ടല്ല പറയേണ്ടത്. അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. കെ.സി. വേണുഗോപാലിനെതിരെ മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്നും അനിൽകുമാർ ചോദിച്ചു. എന്ത് കാര്യമുണ്ടായാലും അത് കെ.സിയുടെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ പറയുമെന്നും അനിൽകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *