Your Image Description Your Image Description

ഡല്‍ഹി: അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങിയെത്തും. 10 വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്. എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

നമീബിയയില്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. മൂന്നു പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് നമീബിയ സന്ദര്‍ശിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടു സംവിധാനമായ യുപിഐ ഈ വര്‍ഷം അവസാനത്തോടെ നമീബിയയില്‍ നടപ്പാക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയന്‍ പ്രസിഡന്റ് നെതുംബോ നന്‍ഡി-ദിത്വയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണു തീരുമാനം.

ഡിജിറ്റല്‍ ടെക്‌നോളജി, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യമേഖല, വിദ്യാഭ്യാസം, അപൂര്‍വ ധാതുക്കള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും ധാരണയായിട്ടുണ്ട്. നമീബിയയില്‍ ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കാനും ആരോഗ്യ, മരുന്ന് രംഗത്ത് കൈകോര്‍ക്കാനുമുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു. നമീബിയയുടെ ഏറ്റവും പരമോന്നത സിവിലിയന്‍ അംഗീകാരമായ ‘ഓര്‍ഡര്‍ ഓഫ് ദ് മോസ്റ്റ് എന്‍ഷ്യന്റ് വെല്‍വിച്ചിയ മിറാബിലിസ്’ പ്രധാനമന്ത്രിക്കു സമ്മാനിച്ചു. വിദേശരാജ്യത്തുനിന്നു മോദിക്കു ലഭിക്കുന്ന 27ാമത്തെ അംഗീകാരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts