Your Image Description Your Image Description

ഹസ്തദാന വിവാദം; നായക നീക്കവുമായി പി സി ബി ഏഷ്യാകപ്പിൽ നിന്നും പിന്മാറുന്നു?

ദുബായ്: ഹസ്തദാന വിവാദത്തിന് പിന്നാലെ ഏഷ്യാ കപ്പിൽ നിന്ന് പാകിസ്താൻ പിന്മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തിൽ ഐസിസിയും ഉറച്ചു നിൽക്കുകയാണ്. ഇതോടെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പിസിബിയുടെ രണ്ടാമത്തെ മെയിലും ഐസിസി തള്ളിയതോടെയാണ് ഇന്ന് യുഎഇയ്ക്ക് എതിരായ നിർണായക മത്സരം ഉപേക്ഷിക്കാൻ പാകിസ്താൻ തീരുമാനിച്ചതെന്ന വിവരവും പുറത്തുവരുന്നുണ്ട്.

നിലവിൽ പാകിസ്താൻ ടീം ഹോട്ടലിൽ തുടരുകയാണ്. ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്താൻ പുറത്താകും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ വാർത്താസമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

 

Related Posts